Kumbasaram - STIC Prod. DASZI


 
Track - Kumbasaram 
🖋️ & 🎙️- STIC 
Prod. DASZI  
Ⓒ KaruppRecords



കണ്ണുനീരിൻ മഴ കൈപ്പുനീരിൻ പുഴ 

മുത്തികുടിച്ചതിൻ ബാക്കിയിതെൻ കഥ

എന്റെ പേരിൽ സദാ അമ്മക്കെന്നും വ്യഥ

എന്നു മാറും നാഥാ എന്റെ വേദനകൾ എന്നെ

തരുന്നിത മുന്നിൽ കുരുന്നിത

മണ്ണിൽ നിന്ന് വന്നു മണ്ണിൽ ചേരുന്നിത 

എന്നെ നോക്കിനിന്ന തിങ്കൾകലയതിൽ

എന്നെ  തന്നെ ഞാനോ ഇന്നും കാണുന്നിതാ 


കണ്ണുനീരിൻ മഴ കൈപ്പുനീരിൻ പുഴ 

മുത്തികുടിച്ചതിൻ ബാക്കിയിതെൻ കഥ

എന്റെ പേരിൽ സദാ അമ്മക്കെന്നും വ്യഥ

എന്നു മാറും നാഥാ എന്റെ വേദനകൾ എന്നെ

തരുന്നിത മുന്നിൽ കുരുന്നിത

മണ്ണിൽ നിന്ന് വന്നു മണ്ണിൽ ചേരുന്നിത 

എന്നെ നോക്കിനിന്ന തിങ്കൾകലയതിൽ

എന്നെ  തന്നെ ഞാനോ ഇന്നും കാണുന്നിതാ 


അമ്മേ നിന്റെ മകനാവാൻ ഞാനോ യോഗ്യനല്ല

കുമ്പസാര കൂട്ടിൽൽവാസം 

എന്റെ  പേരിൽ ബാക്കി കുറെ തിന്മ മാത്രം

എന്നിൽ നന്മ കാണില്ലൊരു നഗ്ന നേത്രം

ഞാനോ മൗനമെങ്കിൽ എനിക്കില്ല മിത്രം

ഇത് യാനമെങ്കിൽ എനിക്കില്ല സത്രം 

ദു:ഖപാനാപാത്രം കൈയ്യിലെത്ര രാത്രം 

പരിജ്ഞാനമുള്ളിൽ ദൈവത്തിനു സ്തോത്രം


എലേലോ 

എലേലെ ലേലേലോ

ഏറുന്നെ ഭാരമിതോ 

പേറുന്നെൻ തോളിൽ ഞാനോ

പാടുന്നെ ഇന്നീ ഗീതം

മായല്ലെ നീയെൻ ദീപം 

മാറല്ലെ നിന്റെ  സ്നേഹം

പോകുന്നേ ഞാനിന്ന് തേടും നിന്റെ രൂപം


വഴിമാറും വിഴിനീരും 

പതിയെ ഞാൻ തനിയാകും 

ഇരുൾ വീഴുന്നൊരു പാരിന്നതിൽ 

നീയെൻ തുണയാകും 

കടലാകും ഇനി ഞാനും 

തിരതേടും കര നീയും

കരയല്ലേ ഇനി അമ്മേ നീയേ…

 

മനമതിൻ മരുവതിൽ

ഒരു നദി ഒഴുകാനും 

കരയാനും പറയാനും 

കറയെന്നിൽ കഴുകാനും 

അടിമുതൽ മുടിവെരെ 

അനുഗ്രഹം ചൊരിയാനും

അനുദിനം നിറയാനും 

നിന്റെ  വചനങ്ങൾ എന്റെ വഴിയാകും


അപ്പാ പൊറുക്കണെ വിട്ടു നിന്റെ കരം

കൂട്ടം തെറ്റിപ്പോയ ആട്ടിൻ കുഞ്ഞിൻ മനം

തിരയണ്ട എന്നെ അലയണ്ട തന്നെ 

നൂറിലൊന്ന് പോയ പോട്ടേയല്ല പിന്നെ 

ഒന്ന് പറയട്ടെ ഞാനോ പോകും മുന്നേ 

ഇനി ജന്മമുണ്ടെൽ എന്റെ അമ്മേ തന്നെ 

അന്നും തരേണമെ എന്നിൽ വരേണമേ

നല്ല മകനാവൻ ശക്തി തരേണമേ 


എന്റെ കൂട്ടുകാരാ ഇത് എന്റെ ജീവകഥ

ഉള്ളിലുള്ള ബാക്കി സ്നേഹമിതാ

ലോകമോഹം വെറും മിഥ്യ മാത്രം

അതിൻ പിന്നിലോടുന്നത് ബുദ്ധിശൂന്യം 

സർവ്വ ലോകം നേടിയിട്ടും നിന്റെ ജീവനെ നീ

നഷ്ടപ്പെടുത്തിയാൽ എന്ത് നേട്ടം?

നിനക്കായി ബാക്കിവെച്ചതെന്റെ പാട്ടും

അത് നിന്റെ പാപമോക്ഷ മാർഗ്ഗം കാട്ടും

Popular Posts

Aanavaal Mothiram - Gabri x Hrishi lyrics

Banger - NOIDSENSI ft. Slaya, Vkdkv, Stic Lyrics UNCROWNED

Gate Lyrics - SA