KL42 - GABRI Prod.KEVIN SONY


Track - KL42
🖋️ & 🎙️- GABRI
Prod. KEVIN SONEY
© KaruppRecords

 


നീ കണ്ടിട്ടും കാണാതെ പോൽ നടിക്കും

എൻ്റെ പാട്ട് കേട്ടിട്ടും കേക്കാത്ത പോൽ ഭവിക്കും

എത്ര കാലം കണ്ണും കാതും പൊത്തി ഇരിക്കും

അത്ര കാലം കുറു നരികൾ ഇടം ഭരിക്കും 


ഞാൻ കടോം കടത്തിൻ്റെ കൂടുള്ളവന,

പക്ഷെ എൻ്റെ ഇടോം വലോം എന്നെ കൊത്തിപറിക്കുന്ന കൂട്ടം!

പധോ എന്ന് പറഞ്ഞ് പതിചോന, 

എങ്ങനൊക്കെ നടൂം തല്ലി വീണാലും 

നിലയ്ക്കില്ലി ഓട്ടം!


കാര്യം കണ്ട് കഴിഞ്ഞ് കൈ കഴുകുന്നോര

കാര്യത്തോട് അടുക്കുമ്പോൾ മെയ് തഴുകുന്നോര

നടുമുറിയിൽ കൊണ്ടോയി തൈ നടുന്നവര

മരിയാതയ്ക്കല്ലെ മൈ... 

മൈഡ്ഡിയർ ഓമനകുട്ട 

കരണം കേട്ട പൊളിയും കേട്ട,

മരണം കിട്ടാൻ വൈകൂലാട്ട, 

തിളക്കം മങ്ങുവാൻ തോനെ നേരം എടുകൂലാട്ട 

തിരക്ക് കൊണ്ട, അല്ലേൽ ഇപ്പൊ തീർത്തേനെ ട്ടാ..!



ഞാൻ  ഗഡാഗഡിയൻ ഒരു ഘടോൽകചൻ

എൻ കഠാര കൊടൂര മനോരഞ്ചൻ

KL42 എൻ്റെ നാട് നോക്കീട്ട് കളിച്ചോ, 

താക്കീത് വരത്തില്ല പോക്കറ്റിൽ ഒളിച്ചോ, 

കൂട്ടിട്ട് കത്തിക്കും നീ വാ കീറി പോളിച്ചോ 

ണ്ടിരുന്നാലും എരന്നാലും എന്നെ തന്നെ പഴിച്ചോ


പഴിച്ചോ നീ  പാഠം ചൊല്ലി പഠിച്ചോ, 

തലച്ചോറില് പരിപ്പും ചറോഴിച്ചോ 

കഴിച്ചൊണ്ടിരുന്നപ്പോ കണ്ണ് മിഴിച്ചോ,

ഗണിച്ചൊണ്ടിരുന്നപ്പോ ചൂളം അടിച്ചോ


സഹിച്ചോ നീ അനുഭവിച്ചോ 

സ്വന്തമായിട്ടൊന്നും ഇല്ലെങ്കില് അനുകരിച്ചോ , 

തൊരിഞ്ഞൊടുമ്പോൾ തിരിയുന്നിടത്ത് എല്ലാം 

എൻ്റെ മോറ് കാണുമ്പോ തരിപ്പടിച്ചോ,

തലയോട്ടിയിൽ അടിച്ചു കയറ്റി തന്ന 

മുള്ളാണികളുടെ മുനയൊടിച്ചോ ,

തനിച്ചോടുമ്പോൾ തനിക്കെന്ന് കരുതിയതൊക്കെ 

എവിടെ പോയെന്ന് തിരിച്ചറിഞ്ഞോ