Kuruthi - GABRI Prod.SIMMO
Track - Kuruthi
🖋️ & 🎙️ - GABRI
Prod. - SIMMO
KaruppRecords
ഇത്തിരി കാര്യം ഉണ്ടിനി പറയാൻ
ഒത്തിരി നേരം എടുക്കില്ലിനി പണി
ഇനി ആദ്യം മുതലേ തുടങ്ങി
അയ്യോ സമയം പത്തര മണി
പത്തര മാറ്റില് പൊതിഞ്ഞു രക്ഷകൻ
അവൻ്റെ കടമ ഒഴിഞ്ഞു
ഉത്തമ പുത്രന് കെട്ടിച്ചു കൊടുത്തു
ഉത്തരവാദിത്വം ഒഴിഞ്ഞു
ഉത്തരം ഇല്ലാത്ത ചോദ്യം
അവള് എന്തിന് ഉത്തരത്തില് ഒടുങ്ങി
പത്ര വാർത്തയിലെ ചരമ കോളത്തിൽ
അവളെ തളച്ചു മടങ്ങി
കൊടുത്ത പൊന്നിനും പണത്തിനും
ഉള്ള വില ഇടിഞ്ഞു തുടങ്ങി
എടുത്ത തീരുമാനം കൊണ്ടു അടച്ച
കണ്ണുകൾ തുറന്നു കലങ്ങി
മാരണം എന്നു അവളെ വിളിച്ച
നാവുകൾ അവർ ആരാരോ
തെരഞ്ഞു പിടിച്ച് എടുത്ത് പറിച്ചു കളയണം
അതിൻ അടിവേരോ
കാരണം അത് ഒന്നല്ല പലത് ചിലത്
ഇവിടെ തിരുത്തണമെടോ മാറണം ഇല്ലെ മാറ്റണം
അല്ലേ ദൂരെ മാറി നിക്കടോ
അത്തം ചിത്തിര ചോതി പരതി
പൊരുത്തം തമ്മില് ജാതകം
അതിൽ പത്തിൽ ഒമ്പത് കിട്ടി
ഉടനെ കെട്ടി അവളെ ഘാതകൻ
പട്ട് കൊടുത്തു തിടുക്കം
പുതിയ ബന്ധങ്ങളുടെ തുടക്കം
എന്നിട്ട് പട്ടടയിലേക് അവളെ ഒരുക്കി
വിട്ടവരോ നീചകർ
കൊട്ടും കുരവ കുഴല് വിളിയിൽ
ആർപ്പ് വിളിയിൽ ആരംഭം
പൊട്ടി ഒലിച്ചതവിടെയിവിടെ
മുതലകളുടെ കണ്ണുനീർ
പട്ടം പോലെ മാനം മുട്ടെ
മേഘം തൊട്ടേ എങ്കിലും
ആ കെട്ട് പൊട്ടും ചരടിനുടമ
അട ഇരിക്കുന്ന കുടുംബക്കാർ
തൊട്ടിലു കെട്ടി കാത്തിരിപ്പിനു
തിരഞ്ഞതില്ല അനുവാദം
തൊട്ട് കൂട്ടി കഴിക്കാൻ
അവളെ ഇട്ട് കൊടുത്തു പൊട്ടൻമാർ
മടുത്തു ഇവിടെ പൊരുതി വരില്ല
ഒരിക്കലും അതിനറുതി എന്നവൾ കരുതി
നിറുത്തി പൊറുതി അവിടെ
തീർന്നവൻ്റെ ഒക്കെ ധിറുതി
നെഞ്ചില് കത്തണതെരിതീ
മെഴുക് തിരി പോൽ അങ്ങനെ ഉരുകി
ഇത് മനുഷ്യത്വം മരിച്ചു പോയ
മനിതൻ അവൻ്റെ കുരുതി
കാര്യം കുടുംബത്തിൽ ഒരു അംഗം
എങ്കിലും കുടുംബ കലഹം അങ്കം
തമ്മില് കൂടുമ്പോ കണ്ടില്ല ഇമ്പം
പുകില് തങ്കത്തിനോട് കമ്പം
