Mantharam - GABRI
നെഞ്ചില് ഇത്തിരി സങ്കടം
അതെന്നെ വട്ടം കറക്കുന്ന പമ്പരം
വഴിയിൽ ഇട്ടിട്ട് പോയവർ എന്തോരം
എല്ലാരും ഇന്നലെ പൂത്തൊരു മന്ദാരം
വന്നോരു വന്നോട്ടെ പോണോരു പൊക്കോട്ടെ
നിന്നോരു നിക്കട്ടെ നമ്മക്ക് എന്ത്,
മന്ദാരം പൂക്കട്ടെ ഭണ്ഡാരം കക്കട്ടെ
പണ്ടാറം പൊക്കോട്ടെ നമ്മക്ക് പുല്ല്
കണ്ടോരു കാണട്ടെ വേണ്ടൊരു കേക്കട്ടെ
സങ്കടം പോകുവാൻ കരച്ചിൽ ഉണ്ട്
പത്തര മാറ്റല്ലെ പുത്തൻ ഉടുപ്പല്ലെ
പുത്തൻ പണത്തിന് കൊട്ടാരം ഉണ്ട്
മന്ദാകിനി അല്ല മന്ദാരപ്പൂവ്
ചങ്ക് അല്ല പൊന്നെ അത് ചെമ്പരത്തി പൂവ്
ഉള്ള് തുറന്നപ്പോൾ എന്തോരം നോവ്
അതിൽ ഒന്നുമില്ല എന്ന് ചൊല്ലിയ നാവ്
കണ്ണും കാതും അടച്ചിരുന്നവരുടെ
മുന്നില് തൊള്ള പൊളിച്ചങ്ങ് ചാവ്
ഒരുഗതി പരഗതി ഇല്ലാത്തോൻ്റെ
പാട്ടത് കേൾക്കുവാൻ എന്തോരം പേര്
ഇതെല്ലാം കണ്ടതും കൊണ്ടതും ഒറ്റക്ക്
നിന്നില്ല ഒരുത്തനും അന്ന് കട്ടക്ക്
ഇനിയും നേരിടാൻ പോണത് ഒറ്റക്ക്
എൻ്റെ വഴിയില് എന്നങ്ങ് വിട്ടേക്ക്
ഹാ പൊക്കോ ദൂരേക്ക് പൊക്കോ
കണ്ണിൻ്റെ മുന്നില് വരാതെ നിക്കോ
നീ വിട്ടോ മുമ്പീന്ന് വിട്ടോ
കാടും മേടും കടന്നങ്ങോട്ട് വിട്ടോ
കണ്ട് ചതികൾ അവിടെ ഇവിടെ ഉണ്ട്
ഒത്തിരി അനുഭവിച്ചതാ പണ്ട്
അതിനെ അപലപിച്ചതുമുണ്ട്
പിന്നാലെ അനുഗമിച്ചത് കൊണ്ട്
ഞാനിന്ന് വാടിയ പൂവിൻ്റെ ചെണ്ട്
കാത്തിരിപ്പ് ഇത്തിരി ബാക്കി അതുണ്ട്
കാതില് ഇപ്പോളും മന്ദാരപ്പൂവിൻ്റെ ഉള്ളില്ലെ
വണ്ടിൻ്റെ മൂളലും ഉണ്ട്
ഹൃദയം തകിടം മറിഞ്ഞ് തവിട് പൊടി
തകര പാട്ട കൊണ്ട് എനിക്കിട്ടടി
തകില് കൊട്ടണ താളത്തിൽ അടി
തരി കളങ്കം ഇല്ലത്തോരെ തേടി ഞാൻ
അലഞ്ഞു തിരിഞ്ഞ് മടുത്തതാടി
അവിടെ തിരിഞ്ഞ് ഇവിടെ തിരിഞ്ഞ്
അലഞ്ഞു തിരിഞ്ഞ് മടുത്തതാടി
എടോ എനിക്കു പറ്റുന്നില്ലടോ
ഉള്ള് കിടന്നൊരു പിടച്ചിലാടോ
സങ്കടം കൊണ്ട് ഞാൻ പാടിയതാടോ
എനിക്ക് ഞാനൊരു ബാധ്യതയാടോ
എങ്കിലും ഞാനൊരു കാഥികൻ
എൻ്റെ കഥയില് നിറച്ചും ആധികൾ ആടോ
എങ്ങോട്ട് പോകണം ആരോട് ചൊല്ലണം
എൻ്റെ കഥകള് പറഞ്ഞു താടോ
ജീവിതം മടുത്ത് മടുത്ത്
ഞാനിന്ന് മരണം വരുവാൻ കാത്തിരിപ്പാടോ
കാര്യം കഴിഞ്ഞപ്പോൾ ഇട്ടിട്ട് പോയെൻ്റെ
ചങ്ങാതിമാരെ ഇന്നും ഓർത്തിരിപ്പാടോ
എങ്ങനെ സാധിച്ചു എന്ന് ഞാൻ ചോദിച്ചു
എന്നെ മറക്കുവാൻ എളുപ്പമാണോ
എന്തേലും ആവട്ടെ എല്ലാരും പോകട്ടെ
ഇനി ഒരുത്തനേം നമ്പില്ല കേട്ടോ
ഹേയ് ഇങ്ങോട്ട് വരണം
എൻ്റെ കദനകഥ ഒന്ന് കേൾക്കണം
എന്നെ അലട്ടുന്ന ചിന്തയാ മരണം
പക്ഷെ എനിക്കു അത് തരണം ചെയ്യണം
എന്താണ് കാരണം
ആ ആവോ കണ്ട് പിടിക്കണം
നാളെ ഞാൻ ചാവോ
തേക്കേലെ മാവോ വടക്കേലെ പ്ലാവോ
അതൊന്നു വെട്ടണം
ഇങ്ങനെ ചോദിക്കല്ലെ എൻ്റെ തലയ്ക്കു വട്ട് പിടിക്കണ്
കയ്യീന്ന് പോയിട്ട് ഇരിക്കേണ്
വരിയിൽ ചൂട് പരക്കണ്
കാരണം ഉള്ളിൻ്റെ ഉള്ളിലെ നോവാണ്
തലയ്ക്കു അകത്തിരുന്ന് ആരോ കൂവണ്
ചാകട ചാക് എന്ന് ചൊല്ലി പ്രാകണ്
ഇനി ഒരു പട്ടിയും പൂച്ചയും എന്നെ തേടി വരണ്ട
ഞാൻ അങ്ങ് പോകേണ്
