Mauna Loa - VEDAN Prod. AZWIN





Track - MaunaLoa
🖋️ & 🎙️- VEDAN
Prod. - AZWIN
Sources - MassAppeal 


ഒരുത്തി ഒരുത്തി

കളികാട്ടിൽ മുള്ളുചെടിപോൽ ഒരുത്തീ

കണ്ണാടി നെഞ്ചിൽ കല്ലൂവീണപ്പോൽ ഒരുത്തീ


മുന്തിരികള്ള കണ്ണുകൊണ്ടേനെ

മയക്കി


എണ്ണകറുപ്പിയെ നിന്റെ

കണ്ണിൽ കുരുങ്ങി ഞാൻ മരിച്ചു

ഇത് രണ്ടാം പിറവിയെ



കുപ്പത്തൊട്ടിയിൽ മാണിക്കത്തെ

കണ്ടുപിടിച്ചവൾ

അതിൽ മിന്നലുകൊണ്ട്

നൂലു കോർത്ത് നെഞ്ചിൽ അണിഞ്ഞവൾ 

കത്തിയെരിയും സൂര്യനെ

പൊട്ടുപോലെ തൊട്ട്

നിന്റെ പട്ടുപോലത്തെ 

വിരലുകൊണ്ടാൽ

പാറകല്ലും പൊട്ടും 



നിന്നെ വാൻകോഗ് വരച്ചതോ

മെർലിൻ മാൻഡ്രോ വീണ്ടും മണ്ണിൽ ജനിച്ചതോ

ഒരു സൂഫി കവിത മുന്നിൽ പെണ്ണായി നടന്നതോ

സോവിയറ്റ് യൂണിയൻ എന്നിൽ 

വിപ്ലവം നടന്നതോ



നിന്റെ പേര് കവിതയോ 

രാത്രി ഉറക്കം കെടുത്താൻ ആര് നി 

മാടൻ മറുതയോ 

നിന്നെ കനവ് കാണാ രാത്രിയെല്ലാം 

വിനയ് വെറുതെയോ 

ചാരമായി കിടന്നോൻ ഇന്ന് 

ഫീനിക്സ് പറവയോ 



കറുപ്പുറാണി

പേരാലിൽ എന്നെ തളക്കാൻ അടിച്ച ആണി 

നിന്റെ കണ്ണ് പെട്ടതും മൂഢൻ പോലും ഞ്ജാനി 

അരികിൽ വാ നീ 

അധര മധുരമെനിക്കു താ നീ 

നീ സ്വർഗവാതിലിന് ഏണി 

എന്റെ ദാഹം തീർക്കും പാനീയം 

മോഹം തീർക്കുമോ നീയും 



മോന ലോവയെ 

മോഹ ലാവയെ 

എന്റെ നാളയെ 

പ്രേമ ലീലയെ 



ചിരിച്ചാൽ ബീത്തോവാനോ

നിന്നെ പെറ്റതേത് മഹാനോ

ഞാൻ നാഗസാക്കി ഹിരോഷിമ

എന്നിൽ വന്നു വീഴാമോ


എന്റെ ലിബിയ 

നിന്റെ തെരുവിൽ 

കിടന്നു മരിക്കും ഞാൻ 

അറിയാം 


നോർത്ത് കൊറിയ 

നിന്റെ തടവറയിൽ 

അടിയറവ് ഞാൻ പറയാം 


മോന ലോവയെ 

മോഹ ലാവയെ 

എന്റെ നാളയെ 

പ്രേമ ലീലയെ

Popular Posts

Aanavaal Mothiram - Gabri x Hrishi lyrics

Banger - NOIDSENSI ft. Slaya, Vkdkv, Stic Lyrics UNCROWNED

Gate Lyrics - SA