Puliinji - GABRI Lyrics Prod.Rxzor

Puliinji

🖋️&🎙️- GABRI Prod.Rxor

എറങ്ങിയ കളം വേറെയ ചെറുക്കാ ചെറുത്താൽ എടം കാല് വെച്ച് കൊളുത്താ എന്റെ തനി കൊണം  വേറെയാ കൊരുത്താ , പറന്നിട്ട് പണം കൊത്തുന്നൊരു പരുന്താ 
നിന്റെ ശനി ദശയും പശയും ഒരു ഗുളികനും ഞാനാ കെടന്നു മോങ്ങണ്ട പയ്യാ പുളി ഇഞ്ചി വേണ എറങ്ങി തിരിച്ചവനെ കൊളിത്തിടുവേണ 
കള പറിക്കാൻ വന്നിട്ടു വെളവ് എറക്കേണ 
നിന്റെ ഗുളികനും ഞാനാ 
എന്താ പുളി ഇഞ്ചി വേണ 
ന്തൂട്ട കൊളിത്തിടു വേണ 
ന്നട്ട് വെളവ് എറക്കേണ 
അടക്കും ചിട്ടയും അത് നമ്മക്കില്ല കേട്ടോ 
കടക്ക് പുറത്ത് വന്ന് കൊണക്കണ്ട ചേട്ടോ 
വടക്കും കിഴക്കും അത് നമ്മക്ക് ഉള്ളത് ആട്ടോ 
കഴുത്ത് അറുത്ത് അറുത്ത് തഴക്കം വന്നുട്ടോ 
അവിയല് പപ്പടം മോര് കാച്ച് ഒരു തവി എടുത്ത് അവന്റൊക്കെ മോറിൽ അച്ചെട 
കവണ എടുത്ത് ഒരു കീച്ച് കീച്ചിയപ്പോ അവിടെ ഇരുന്നവർ ഓട്ട പാച്ചില കവടി നിരത്തി കൊണ്ട് കളിക്കണ കളി അല്ല ഒരു അടി വരുന്ന വഴി അത് അറിയത്തില്ലട പിടി വലിയും മുറുകും അത് വരെയും ഇഴയും അധിക കാലം ഇത് കാണത്തില്ലട