Suicide Note - GABRI

Suicide Note

🖋️&🎙️- GABRI / Prod. Punkali  


- Artist
ഞാനിന്ന് മരിച്ച്  മരിച്ച്  മരിച്ച് 
മരിച്ച് മരിച്ച് മരിച്ച് മണ്ണടിഞ്ഞവന
ഹരിച്ച് ഗുണിച്ച് ഗണിച്ചു വന്നിട്ടും 
കണക്കുകൾ ഒക്കെ പിഴക്കുന്നല്ലോട
ഹ പഠിച്ചു പാഠം 
ഇനി ഒരിക്കലും ആകില്ലൊരു ഭാരം 
പോയങ്ങു ചാവുന്നത് ആണല്ലോ ഭേദം 
ഞാനൊക്കെ ചത്താ ആർക്കെന്ത് ചേദം 
അവനവനു അവന് അവൻ്റെ കാര്യം 
ആയുസ്സ് ഒടുങ്ങുമ്പോൾ ആയിരം പേരും 
ആയിരം നാവുകൾ ആയുധം ആകും 
അതില് ഞാനൊരു കാഥികൻ ആകും 
ഓ തനിക്ക് താനും പൊരയ്ക്ക് തൂണും 
പരക്കം പാച്ചിലിനൊടുക്കം ആകും 
അടക്കം പറച്ചിൽ ഒക്കെ എന്നെ പ്രാകും 
പതുക്കെ പതുക്കെ എല്ലാരും പോകും
ഓരോന്നും ഓരോന്നും കൊഴിഞ്ഞു പോകും 
പോരെങ്കിൽ പോണ പോക്കിൽ ഒരു കൂവും 
മൂകത ആഴ കടല് പോലെ ആകും 
ഈ കഥ തീരുന്ന വരെയും നോവും 
ഭരങ്ങൾ ചുമക്കുവാനായ് വിധിക്കപ്പെട്ടവന 
പല വഴിയിൽ ചതിക്കപ്പെട്ടവൻ 
വിവിധ തരത്തിൽ ഒതുക്കപ്പെട്ടവന 
അനുഭവത്തിൽ ഒതുക്കം വന്നവൻ
മടുപ്പ് കൊണ്ടു അവൻ ഉടുത്ത തുണി കൊണ്ട് 
ഉണ്ടാക്കിയ കുടുക്ക് 
അതില് കെടന്ന് പെടച്ച് മരിച്ച് കഴിഞ്ഞാൽ 
എല്ലാരും മറക്ക് 
കഴുത്തറക്കാൻ കൈ മുറിക്കാൻ 
എൻ്റെ ഉള്ളിൻ്റെ ഉള്ളീന്ന് വിതുമ്പല് 
ഞാൻ ഓളം തല്ലുമ്പോൾ ആടി ഉലഞ്ഞു 
ഒഴുകി നടന്ന കൊതുമ്പല് 
അന്ന് അലറി വിളിച്ചപ്പോൾ ഒരുത്തനും ഇല്ലെന്ന് 
അറിഞ്ഞപ്പോൾ ഞാൻ മിണ്ടാണ്ടായ് 
നല്ലൊരു നാളയെ കാത്തിരുന്നപ്പോൾ 
ഇന്നത്തെ ദിവസം കാണാണ്ടായ് 
വല്ലവനും വന്ന് വിലയിരുത്തുന്ന 
കാണുമ്പോ ഞാൻ അങ്ങ് വല്ലാണ്ടായ് 
സ്വയം ഭോഗി ഞാൻ സ്വയം ദ്രോഹി സ്വയം 
എന്നെ തന്നെ ഇല്ലാണ്ടായ് 
രക്തം കൊണ്ട് ഞാൻ എഴുതിയ വരി 
ചന്ദനം മണക്കില്ല 
കരുത്ത ക്ഷത്രിയൻ അല്ല ശക്തൻ അല്ലെന്ന 
സങ്കടം എനിക്കില്ല 
മുഴുത്ത ചക്ക വീണപ്പോൾ ചത്ത മുയല് 
കൊമ്പുകൾ എനിക്കില്ല 
ഈ പിത്ത തടിയിൽ 
കത്തി കേറിയാലും പൊട്ടി കരയില്ല

Popular Posts

Scheme - McCouper